വിക്കിക്കുവേണ്ടി ഒരിക്കല്‍ക്കൂടി

മലയാളം വിക്കിയിലെ പ്രമുഖമായ വിൽക്കിഗ്രന്ഥശാലയെക്കുറിച്ചായിരുന്നല്ലോ സെപ്റ്റംബര്‍ ലക്കം എഡിറ്റോറിയല്‍. നവംബര്‍ ലക്കത്തിലും വിക്കി സംരംഭ​‍ത്തെക്കുറിച്ചുത​‍ന്നെ ഈ പേജ്‌ നീക്കിവെക്കാൻ സാധിച്ചതില്‍ എനിക്ക്‌ സ​ന്തോഷവും അഭിമാനവുമുണ്ട്‌. ഞങ്ങള്‍ കഴിഞ്ഞ ലക്കത്തില്‍ മു​ന്നോട്ടുവെച്ച നിര്‍ദേശം വെറുംവാക്കുകളായി അവശേഷിച്ചില്ല എന്നറിയുന്നതിലാണ്‌ അഭിമാനം.

ഇതിന്‍റെ തുടര്‍ച്ചയെ​ന്നോണം ഈ ലക്കത്തില്‍ വിക്കി സംരംഭങ്ങളെക്കുറിച്ചുള്ള ഒരു പ്രധാന ഫീച്ചര്‍ പ്രസിദ്ധീകരിക്കുന്നു. മലയാളം കമ്പ്യൂട്ടിംഗ്‌ വളരെ എളുപ്പത്തില്‍ കരഗതമായ ഇക്കാലത്ത്‌ വരുംതലമുറയ്ക്ക്‌ വേണ്ടി നമുക്കെങ്ങനെ വിജ്ഞാനവിപ്ലവം സൃഷ്ടിക്കാമെന്നതിനും അതുവഴി നമ്മുടെയിടയില്‍ പരിലസിക്കുന്ന വിജ്ഞാനസമ്പത്തിന്‌ പുതിയ രേഖകള്‍ എങ്ങനെയുണ്ടാക്കാമെന്നതിനും നല്ലൊരു ഉത്തരമാണ്‌ വിക്കി സംരംഭങ്ങള്‍.

വിക്കിപീഡിയ എന്താണ്‌? അവയുടെ സഹോദരസംരംഭങ്ങള്‍ എ​ന്തെല്ലാമാണ്? എ​ന്തെല്ലാം തരത്തിലുള്ള വിജ്ഞാനം ഇവിടേക്ക്‌ പകരാം? ഇവയിലേക്ക്‌ സംഭാവനകള്‍ നൽകുന്നത്‌ എ​‍ങ്ങനെയാണ്‌? ഇങ്ങനെ വായനക്കാരുടെ മനസ്സില്‍ ഉയരുന്ന ഒ​ട്ടേറെ ചോദ്യങ്ങല്ലള്‍ക്കുള്ള ഉത്തരം ഇവിടെ നൽകാൻ സാധിക്കുന്നുവെന്നതില്‍ ഞങ്ങള്‍ക്ക്‌ ചാരിതാര്‍ത്ഥ്യമുണ്ട്‌.
ഇതിനോടൊപ്പം ത​ന്നെ ഏറെ പ്രചാരമാര്‍ജിച്ചിരിക്കുന്ന ഉബുണ്ടു ലിനക്സില്‍ മലയാളം എങ്ങനെ എനേബിള്‍ ചെയ്യാമെന്നും അവ എങ്ങനെ ടൈപ്പ്‌ ചെയ്യാമെന്നും വ്യക്തമാക്കുന്ന ലേഖനവും തയ്യാറാക്കിയിട്ടുണ്ട്‌.

ലാപ്ടോപ്പ്‌ സംബന്ധമായി മിക്കവരും അഭിമുഖീകരിക്കുന്ന പ്രശ്നവുമായി കമ്പ്യൂട്ടര്‍ പരിപാലനം, വായനക്കാര്‍ക്ക്‌ പരീക്ഷിച്ചുനോക്കാവുന്ന ചില സോഫ്റ്റ്‍വെയറുകളുടെ റിവ്യൂ എന്നിവയും ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

എഡിറ്റര്‍

ടെക് വിദ്യ മാസിക എഡിറ്റര്‍