ഗെയ്മിംഗ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് XFX രണ്ട് എന്‍വിദിയ ഗ്രാഫിക്സ് കാര്‍ഡുകള്‍ കൂടി വിപണിയിലെത്തിച്ചു. ജിഫോഴ്സ് GTX 295, 285 കാര്‍ഡുകളാണ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമായിട്ടുള്ളത്. രാശി പെരിഫറല്‍സാണ് ഇന്ത്യയില്‍ ഇത് വിതരണത്തിനെത്തിച്ചിരിക്കുന്നത്.

രണ്ട് GTX 260 കാര്‍ഡുകളുടെ മെമ്മറി വോള്യവും ഫ്രീക്വന്‍സിയും നല്കാന്‍ ശേഷിയുള്ള കാര്‍ഡാണ് പുതുതായി അവതരിപ്പിച്ച GTX 295. കൂടാതെ രണ്ട് GTX 280 കാര്‍ഡിന്റെ റോ ഷെയ്ഡര്‍ പ്രോസസര്‍ ഹോഴ്സ്പവറും ഇതിനുണ്ട്. 1792 MB മെമ്മറി, 576 MHz ഫ്രീക്വന്‍സി, 289 വാട്ട്സ് പവര്‍ കൈകാര്യം സാധിക്കുന്ന ഹീറ്റ്സിങ്ക് തുടങ്ങിയവയാണ് GTX 295-ന്റെ പ്രധാന സവിശേഷതകള്‍. ഡയറക്ട് എക്സ് 10 സപ്പോര്‍ട്ട്, പ്യുവര്‍വീഡിയോ HD ടെക്നോളജി, പിസിഐ എക്സ്പ്രസ് 2.0, എന്‍വിദിയ ഹൈബ്രിഡ്പവര്‍, ഡ്യുവല്‍-ലിങ്ക് HDCP കേപ്പബിലിറ്റി, എന്‍വിദിയ ഫിസ്ക്സ്, എന്‍വിദിയ CUDA ടെക്നോളജി എന്നിവയാണ് മറ്റു സവിശേഷതകള്‍.

എന്‍വിദിയയുടെ ജിഫോഴ്സ് 280 കാര്‍ഡിനേക്കാള്‍ 10 ശതമാനം കൂടുതല്‍ മികവ് ഗെയ്മിര്‍ക്കാര്‍ക്ക് പ്രദാനം ചെയ്യാന്‍ സാധിക്കുന്നതാണ് പുതിയ GTX 285 കാര്‍ഡ്. കൂടാതെ മികച്ച രീതിയിലുള്ള വൈദ്യുതോപയോഗം പ്രദാനം ചെയ്യാനും ഈ കാര്‍ഡിന് സാധിക്കുന്നുണ്ട്. ഡ്യുവല്‍ DVI, S-വീഡിയോ ഔട്ട്പുട്ട്, HDTV, 1GB DDR3 ഗ്രാഫിക്സ് മെമ്മറി, 240 സ്ട്രീം പ്രോസസര്‍ തുടങ്ങിയവയാണ് മറ്റു സവിശേഷതകള്‍.
വാറന്‍റി: 3 വര്‍ഷം
വില: GTX 295 – 39,000 രൂപ
GTX 285 – 35,000 രൂപ
