സോണിയുടെ ഡസ്റ്റ് പ്രൂവ് ഡിവിഡി റൈറ്റര്‍

ഒപ്റ്റിക്കല്‍ ഡ്രൈവുകളില്‍ പൊടിപടലങ്ങള്‍ കയറിക്കൂടുന്നെന്ന പരാതിയുണ്ടോ? എങ്കില്‍ പരാതിക്ക് പരിഹാരമായിതാ സോണി പുതിയ ഡിവിഡി റൈറ്റര്‍ അവതരിപ്പിച്ചിരിക്കുന്നു. പൊടിപടലങ്ങളല്‍ തടയുന്നതിനായി 6 സ്പോഞ്ചുകള്‍ സജ്ജീകരിച്ചിരിക്കുന്ന സോണിയുടെ പുതിയ ഡിവിഡി റൈറ്ററായ AD-7220S-ID പുറത്തിറങ്ങി.

Sony AD-7220S-ID DVD Writerഇന്ത്യയിലെ സാഹചര്യങ്ങള്‍ക്ക് ഈ ഡിവിഡി റൈറ്ററിന്‍റെ പുതിയ സംവിധാനങ്ങള്‍ അനുയോജ്യമാകുമെന്നാണ് കരുതപ്പെടുന്നത്. “സോണിയുടെ ഓഥറൈസ് പാര്‍ട്നര്‍മാരില്‍നിന്നും പൊടിപടലങ്ങള്‍ സംബന്ധിച്ച പരാതി ഏറെ ലഭിച്ചിട്ടുണ്ടായിരുന്നു. ഇത് പരിശോധിച്ച ഡിസൈന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഇന്ത്യയിലെ സാഹചര്യങ്ങള്‍ക്ക് വേണ്ടി പ്രത്യേകം നിര്‍മ്മിച്ച ഡിസൈനാണിത്”, കമ്പ്യൂട്ടര്‍ പെരിഫറല്‍സ് മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ യോഷിയാകി കസ്തുബെ വ്യക്തമാക്കി.

22x DVD Read/Write, 48 x CD Read/Write, 12x DVD-RAM Write എന്നീ വേഗം സപ്പോര്‍ട്ട് ചെയ്യുന്ന ഈ ഡസ്റ്റ് പ്രൂഫ് ഡിവിഡി റൈറ്റര്‍ സാറ്റ ഫോര്‍മാറ്റാണ് സപ്പോര്‍ട്ട് ചെയ്യുന്നത്.

രാശി പെരിഫറല്‍സ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നു. 1 വര്‍ഷ വാറന്‍റിയാണുള്ളത്.

വില: 1,300 രൂപ

ടെക് വിദ്യ